Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Calamity

മു​ണ്ട​ത്തി​ക്കോ​ട് അ​പ​ക​ടം സ​വി​ശേ​ഷ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു; പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്കും

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര സ്ഫോ​ട​നം സം​സ്ഥാ​ന​ത്തെ സ​വി​ശേ​ഷ​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച​താ​യി മ​ന്ത്രി കെ. ​രാ​ജ​ൻ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്ത​ശേ​ഷം തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​ൽ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ടി​യ​ന്ത​ര​സ​ഹാ​യം എ​ന്ന നി​ല​യി​ൽ സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ​നി​ധി​യി​ൽ​നി​ന്ന് 50 ല​ക്ഷം രൂ​പ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു കൈ​മാ​റി​യി​ട്ടു​ണ്ട്.

മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ​നി​ധി​യി​ൽ​നി​ന്ന് നാ​ലു​ല​ക്ഷം രൂ​പ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്ന് 10 ല​ക്ഷം രൂ​പ​യും അ​ട​ക്കം 14 ല​ക്ഷം രൂ​പ വീ​തം ന​ൽ​കും. പ​രി​ക്കേ​റ്റ​വ​ർ​ക്കു ദു​ര​ന്ത​പ്ര​തി​ക​ര​ണ നി​ധി​പ്ര​കാ​രം അ​നു​വ​ദ​നീ​യ​മാ​യ തു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്ന് പ്ര​ത്യേ​ക സ​ഹാ​യ​മാ​യി ര​ണ്ടു​ല​ക്ഷം രൂ​പ​യും ന​ൽ​കും.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​റു​മാ​സ​ത്തേ​ക്കു​ള്ള സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യു​ടെ പൂ​ർ​ണ ചെ​ല​വ് സം​സ്ഥാ​ന​സ​ർ​ക്കാ​ർ വ​ഹി​ക്കും. ആ​വ​ശ്യ​മാ​യ തു​ക ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​നു​വ​ദി​ക്കും. ആ​റു​മാ​സ​ത്തി​ല​ധി​കം ചി​കി​ത്സ വേ​ണ്ടി​വ​രി​ക​യാ​ണെ​ങ്കി​ൽ പൂ​ർ​ണ​മാ​യ ചെ​ല​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്നു ന​ൽ​കും.

തെ​ര​ച്ചി​ലി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും മ​റ്റു​മാ​യി പ്ര​ദേ​ശ​ത്തെ മ​തി​ലു​ക​ൾ പൊ​ളി​ക്കു​ക​യും വ​യ​ൽ നി​ക​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​തു പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ചെ​ല​വാ​കു​ന്ന തു​ക ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കു​ന്ന പ്രൊ​പ്പോ​സ​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ന​ൽ​കും. സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും​വി​ധ​ത്തി​ലു​ള്ള നാ​ശ​ന​ഷ്ടം കെ​ട്ടി​ട​ത്തി​ന് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നാ​യി അ​തി​ന്‍റെ തോ​ത് ക​ണ​ക്കാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​ള​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

Latest News

Corehub Up